പ്രധാന ഉത്സവങ്ങള്‍

ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രം

ഒരു മാസത്തെ പാട്ടും പൂരവും നടക്കുന്ന അപൂര്‍വ്വ ക്ഷേത്രമെന്ന ഖ്യാതി രയരമംഗലത്തിന് സ്വന്തം.ഉപക്ഷേത്രങ്ങളുടെ സാന്നിദ്ധ്യം ഉറപ്പുവരുന്ന വൈവിധ്യങ്ങളായ ചടങ്ങുകളാല്‍ സമ്പന്നമാണ് രയരമംഗലത്തെ ഉത്സവങ്ങള്‍.ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളെ അറിയാം

1.വൃശ്ചികമാസത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പാട്ടുത്സവം.കുംഭമാസത്തിലെ പൂയ്യംനാളില്‍ ആരംഭിച്ച് മീനമാസത്തിലെ പൂരം നാളില്‍ അവസാനിക്കുന്ന പൂരോത്സവം

2 മീനമാസത്തിലെ കാര്‍ത്തിക വിളക്ക്.രോഹിണി നാളില്‍ ഉള്‍പ്പടെയുള്ള കരിവെള്ളൂര്‍ ആദിമുച്ചിലോട് കാവില്‍ നിന്നുമുള്ള പ്രതിപുരുഷന്മാരുടെ എഴുന്നള്ളത്ത്,കാര്‍ത്തിക നാളിലും രോഹിണി നാളിലുമുള്ള പത്മശാലിയ പൊറാട്ട്,പൂരംകുളി നാളില്‍ തീക്കുഴിച്ചാലില്‍ വച്ച് മുച്ചിലോട്ട് ഭഗവതിയുമായുള്ള സംഗമവും ഉപക്ഷേത്രങ്ങളിലെ ദേവീദേവന്മാരുടെ കൂടിപ്പിരിയല്‍ ഏച്ചിക്കുളങ്ങര പൂരംകുളി ആറാട്ടും.

3 കര്‍ക്കിടകത്തില്‍ നിറ,ചിങ്ങത്തില്‍ പുത്തരി,കന്നി ഒന്നിന് കരിവെള്ളൂരപ്പന് കങ്ങാണി,വിഷു,വീതുകുന്നിലെ കാവല്‍ക്കാരെ നിശ്ചയിക്കല്‍ എന്നിവയും പ്രധാന ചടങ്ങുകളാണ്.