ചീമേനി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് എതിര്‍വശത്തായി ചീമേനി വയലിന്റെ കിഴക്കേ കരയിലാണ് ചീമേനി വലിയ വീട്.ചിമേനിയില്‍ കുടിയുറപ്പിച്ച ആദ്യകാല മായന്‍മണിയാണിമാര്‍ തങ്ങളുടെ കൂടിച്ചേരലിനും പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്്ത് തീരുമാനമെടുക്കുന്നതിനും കേന്ദ്രമാക്കിയ വലിയ വീടായിരുന്നു.പില്‍ക്കാലത്ത് ഇത് ആരാധന കേന്ദ്രമാവുകയും ചെയ്തു.കുന്നമംഗലത്ത് മന്നനും ചീമേനി വലിയവീടും തമ്മിലുള്ള പൂര്‍വ്വികമായ ബന്ധമാണ് വലിയവീടും രയരമംഗലം ക്ഷേത്രവും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറയെന്നാണ് വിശ്വസിച്ചുപോരുന്നത്.
ഒരോ വര്‍ഷവും വൃശ്ചികം 21 മുതല്‍ 24 വരെയാണ് ഇവിടെ കളിയാട്ടം. കളിയാട്ടത്തിന് തുടക്കം കുറിക്കണമെങ്കില്‍ തലേദിവസം അതായത് വൃശ്ചിക 20 ന് പുലര്‍ച്ചെ സ്ഥാനികന്മാര്‍ രയരമംഗലത്ത് തൊഴണം.ക്ഷേത്രത്തിലെ അന്തിത്തിരിയന്മാരില്‍ കുന്നന്ത്ര തറവാട്ടിലെ ഒരാളും മറ്റ് തറവാടുകളില്‍ നിന്നും ഒരാളുമാണ് രയരമംഗലത്തേക്ക് വരിക.ഒരാള്‍ കരിവെള്ളുര്‍ ശിവക്ഷേത്രത്തില്‍ തൊഴുത് രയരമംഗലത്തേക്ക് എത്തുമ്പോള്‍ മറ്റയാള്‍ നേരിട്ട് രയരമംഗലത്തേക്ക് വരും.രണ്ടുപേരും ഒരുമിച്ച് ക്ഷേത്രദര്‍ശനം നടത്തി തിരികെ മടങ്ങും.
തിരിച്ച് ചീമേനി കുന്നന്ത്ര പുതിയ വീട്ടിലെത്തുന്ന സംഘം രാത്രിയോടെ അവിടെ വച്ച് പ്രതിഷ്ഠയോടെ പായസനിവേദ്യവും മറ്റും നടത്തുന്നു.ഇതിന് മറയൂട്ട് എന്നാണ് വിളിച്ചുപോരുന്നത്.രയരമംഗലത്തേക്കുള്ള തൊഴാന്‍ പോക്ക് ദേവിയെ കൂട്ടിക്കാണ്ടുവരുന്ന് കുടിയിരുത്തുന്നതിനും മറയൂട്ട് ദേവീ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനുമണെന്നാണ് വിശ്വസിച്ച് പോരുന്നത്.കരിയാപ്പില്‍ ഭഗവതി,പുലിക്കണ്ടന്‍,കൊറക്കോട്ട് ഭഗവതി,വിഷ്ണുമൂര്‍ത്തി,രക്തചാമുണ്ഡി,കുന്നന്ത്രച്ചനും കൊടക്കാരത്തിയമ്മയും എന്നീ തെയ്യങ്ങളാണ് കളിയാട്ട ദിവസം കെട്ടിയാടിക്കുന്നത്.