രയരമംഗലത്ത് നിന്നും അര കിലോമീറ്റര്‍ പരിധിയിലാണ് മല്ലക്കര ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് പറഞ്ഞുവരുന്ന കഥയിങ്ങനെ..പടക്കളത്തില്‍ നിന്നും പരദേവത മൂവര്‍ പടിഞ്ഞാറോട്ട് ലക്ഷ്യമാക്കി നീങ്ങവെ കൊട്ടുമ്പുറത്ത് വച്ച് മൂവരെയും രയരമംഗലത്തമ്മ കാണുകയും ഇരിപ്പാന്‍ അനുയോജ്യമായ ഇടം കാട്ടികൊടുക്കുക്കയും ചെയ്തു.കുശവ സമുദായക്കാര്‍ അധിവസിച്ചു വന്നിരുന്ന പ്രദേശമായിരുന്നു അത്.
മുവരുടെയും ആഗമനത്തിന് പിന്നാലെ നടയില്‍ വീട്ടില്‍ അദൃശ്യശക്തിയുടെ സാന്നിദ്ധ്യങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങി.ഇതിനെത്തുടര്‍ന്ന് എടയില്‍ വീട്ടുകാരുടെയും പടിഞ്ഞാറെ വീട്ടുകാരുടെയും സഹകരണത്തോടെ ദേവപ്രശ്‌നചിന്ത നടത്തി.ദേവസാന്നിദ്ധ്യം മനസിലാക്കിയതിനാല്‍ ക്ഷേത്രം പണിത് ആരാധിക്കാന്‍ തുടങ്ങിയെന്നുമാണ് മല്ലക്കര വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് പിന്നിലെ പുരാവൃത്തം പറഞ്ഞുവരുന്നത്.
സംക്രമ അടിയന്തിരത്തിന് പുറമെ ചൊവ്വ അടിയന്തിരം,മീന മാസത്തിലെ പൂരം,കര്‍ക്കിടകത്തിലെ മുദ്ര,മകരം 22ന് പ്രതിഷ്ഠാ ദിനം മീനം 28ന് ലെ നാഗപ്രതിഷ്ഠാ ദിനം തുടങ്ങിയവ വിശേഷ ദിവസങ്ങളാണ്.എല്ലാവര്‍ഷവും മേടം 14,15 തീയ്യതികളിലാണ് ക്ഷേത്രത്തിലെ ആണ്ട് കളിയാട്ടം.