ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രം

ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രം

കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കിലെ പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഐതിഹ്യപ്രസിദ്ധമായ ദേവീസങ്കേതമാണ് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രം. തെക്ക് മാണിയാട്ട് മുതല്‍ വടക്ക് കോതോളിക്കുന്ന് വരെ പരന്നുകിടക്കുന്ന വിശാലമായ ഭൂപ്രദേശത്തിന്റെ നാഥയാണ് വടക്കോട്ട് ദര്‍ശനമരുളുന്ന രയരമംഗലത്ത് ഭഗവതി. അകത്ത് താന്ത്രിക വിധിപ്രകാരമുള്ള പൂജകളും തിടമ്പുനൃത്ത്യാദി ഉത്സവങ്ങളും നടക്കുന്നു വരുന്നു.

12 ഓളം ഉപക്ഷേത്രങ്ങളുള്ള രയരമംഗലം ക്ഷേത്രം ഈ ക്ഷേത്രങ്ങളുടെ ഉത്സവങ്ങളുമായി അഭ്യേദമായി ബന്ധം പുലര്‍ത്തിവരുന്നു. പിലിക്കോട് ദേശത്തിന്റെ ആചാര അനുഷ്ഠാന വിശ്വാസങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ രയരമംഗലം വഹിക്കുന്നത് പങ്ക് വളരെ വലുതാണ്.

മുല്ലത്തറ(ശാസ്താക്ഷേത്രം)

രയരമംഗലം ക്ഷേത്രസങ്കേതത്തിനകത്തെ ശാസ്താ ക്ഷേത്രമാണ് മുല്ലത്തറ. ക്ഷേത്ര തിരുമുറ്റത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ഷേത്രത്തില്‍ വനശാസ്താവാണ് സാന്നിദ്ധ്യം. ശനിയാഴ്ച്ച ദിവസങ്ങളില്‍ നട തുറന്ന് അരിത്രാവുന്ന ക്ഷേത്രത്തില്‍ നിത്യപുജയോ ദീപമോ ഇല്ല. ശാസ്താവിന് എള്ള് തിരി കത്തിക്കലും അരി ത്രാവലും ശനിജപവുമാണ് ശാസ്താവിനുള്ള പ്രധാന വഴിപാടുകള്‍.